ടിവി ചാനലുകളില്‍ ലൈവ് റിപ്പോര്‍ട്ടിംഗ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകള്‍ പല അപകടങ്ങളും അബദ്ധങ്ങളും സംഭവിക്കുന്നത് തല്‍സമയം നാം കണ്ടിട്ടുണ്ടാകും. ഇവയില്‍ ചിലത് നമ്മെ ചിരിപ്പിക്കുമെങ്കില്‍ മറ്റുചിലത് ഏറെ വേദന ഉളവാക്കുന്നതായിരിക്കും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. കന്നുകാലി ചന്തയില്‍ നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയെ കാള കുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇത്.
ലാഹോര്‍ ആസ്ഥാനമായ ഒരു ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ കന്നുകാലികളുടെ വിലയെക്കുറിച്ച് വില്‍പ്പനക്കാരില്‍ നിന്ന് ചോദിച്ചറിയുകയായിരുന്നു. വീഡിയോ അവസാനിപ്പിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ എത്തുകയും സംസാരിക്കുകയും ചെയ്യുന്നതിനിടെ ഒരു വശത്ത് നിന്ന് കാളകള്‍ പാഞ്ഞടുക്കുകയും മാധ്യമപ്രവര്‍ത്തകയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
കുത്തുകൊണ്ട് നിലവിളിച്ചുകൊണ്ട് വീഴുന്ന യുവതിയെ കണ്ട് സമീപമുള്ളവര്‍ നോക്കിനില്ക്കുന്നത് വീഡിയോയില്‍ കാണാം. കാളയുടെ കാലില്‍ കുടുങ്ങിയ മൈക്ക് കൂട്ടത്തിലൊരാള്‍ എടുത്ത് ക്യാമറാമാനെ ഏല്‍പ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Comments