
കൊച്ചി: ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയര്‍സ് ഇന്ത്യ മാഗസിന് ഏര്‍പ്പെടുത്തിയ 2024 ലെ രാജ്യത്തെ നാൽപതു വയസിൽ താഴെയുള്ള മികച്ച ആര്ക്കിച്ചെക്ചര്മാരുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളി യുവ ആര്‍ക്കിടെക്റ്റ് ജോസി പോള്‍. ഏറ്റവും മികച്ച 50 യുവ ആര്‍ക്കിടെക്റ്റുമാരെ തെരഞ്ഞെടുത്ത, ബംഗളുരുവില്‍ നടന്ന 'ഐജെന്‍ ടോപ് 50 ആര്‍ക്കിടെക്റ്റ് പരിപാടിയില്‍ വച്ച് ജോസിക്ക് പുരസ്കാരം നല്കി.
ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറുടെ മുംബൈയിലെ സ്ഥാപനത്തില്‍ അസോസിയേറ്റ് ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുകയാണ് ജോസി. അങ്കമാലി എളവൂർ നെല്ലിശേരി വീട്ടില്‍ പോളി ജോസിന്റെയും ലിംസി പോളിയുടെയും മകനാണ് ജോസി.കേരളത്തിലെ ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ആര്‍ക് പാസായ ജോസി 2018 ല്‍ ഹഫീസ് കോണ്ട്രാക്ടര്ക്കൊപ്പം ചേര്‍ന്നു. ജോലിക്കൊപ്പം തന്നെ കട്ടക്കിലെ പീലുമോഡി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദവും നേടി.
നിരവധി പ്രശസ്തമായ നിര്മിതികളില് ഹാഫിസ് കോണ്ട്രാക്ടര്ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 5.5 കോടി ചതുരശ്രയടിയില്‍ 60000 വീടുകള്‍ നിര്‍മിച്ച മുംബൈ സിഡ്കോ മാസ് ഹൗസിങ്, 115 ഏക്കറില്‍ 14000 വീടുകളുമായി റണ്‍വേ ഗാര്‍ഡന്‍സ്(1.8 കോടി ചതുരശ്രയടി), 135 ഏക്കറില്‍ 16000 വീടുകളുള്ള റണ്‍വേ മൈസിറ്റി, മുംബൈ ഡോംബിവ്ലിയിലെ യൂറോ സ്കൂള്‍, 30000പേരെ പുനരധിവസിപ്പിക്കുന്ന Iതാനെ അര്‍ബന്‍ നവീകരണ പദ്ധതി എന്നിവ ജോസിയുടെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കുന്നത്.






