
തിരുവനന്തപുരം; അഞ്ച് വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും അധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ 5 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്‍ റോള്മെന്റിന്റെ സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കില്ല.അതേ സമയം എന്‍ റോള്‍മെന്റ് ചെയ്യുന്ന സമയത്ത് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പിന്നീട് കുട്ടികളുടെ 5 ാം വയസ്സില്‍ 15ാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്.
അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കേണ്ട നമ്പര്‍ : സിറ്റിസണ്‍ കാള്‍ സെന്റര്‍: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷന് (ആധാര്‍ സെക്ഷന്‍): 0471- 525442. സംശയങ്ങള്‍ക്ക് : uidhelpdesk@kerala.gov.in എന്ന മെയില്‍ ഐ.ഡി യിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം.






