
വൈന്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം ലോകമ്പൊടുമുള്ള ലക്ഷകണക്കിന് ആളുകളുടെ ഇഷ്ട പാനീയങ്ങളില്‍ വൈനും ഉണ്ടാകും. അതുകൊണ്ട് തന്നെ വില അല്പം കൂടിയാലും വൈന്‍ വാങ്ങിക്കാനും ആഘോഷങ്ങളുടെ ഭാഗമാക്കാനു, ആരും മടിക്കാറില്ല. ഏത് വീഞ്ഞിന്റെയും ഗുണനിലവാരവും വിലയും അത് ഉണ്ടാക്കുന്ന പ്രക്രിയയെയും ഉപയോഗിക്കുന്ന മുന്തിരിയുടെ ഗുണനിലവാരത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാല്‍, കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരിടമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്. അവര്‍ അവകാശപ്പെടുന്നത് പലര്‍ക്കും തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ്. ഇത് നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്.
എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍ ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.






