
തഞ്ചാവൂര്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ അണ്ണാ ഡിഎംകെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ദീപയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടരാജന്റെ പ്രതികരണം.
ദീപയും അവരുടെ സഹോദരന് ദീപക്കും ഞങ്ങളുടെ കുട്ടികളാണെന്നും ചില രാഷ്ട്രീയക്കാര്‍ ദീപയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും നടരാജന് പറഞ്ഞു. വൈകാതെ തന്നെ ദീപ അണ്ണാ ഡിഎംകെയില്‍ ചേരുമേന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിയിലെ ഒരു വിഭാഗം പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും നടരാജന് പറഞ്ഞു.
എന്നാല്‍ പുതിയൊരു പാര്ട്ടിരൂപികരിക്കുകയാണെന്നും ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പ്രഖ്യാപിക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു. ശശികല പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഈ അവസരം മുതലെടുക്കാനാണ് ദീപയുടെ ശ്രമം.






