
വിവാഹസല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹക്കിം ഷാജഹാനും സന അല്‍ത്താഫും. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും വിവാഹിതരായത്.
റജിസ്റ്റര്‍ വിവാഹമായിരുന്നു. അതിനുശേഷം കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിലെ ചിത്രങ്ങളാണ് സന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
സ്നേഹത്താല്‍ ചുറ്റപ്പെട്ട് എന്നായിരുന്നു ചിത്രങ്ങള്‍ക്ക് സന നല്കിയ അടിക്കുറിപ്പ്. ആശംസകള്‍ അറിയിച്ചും ചിത്രങ്ങളുടെ ഭംഗിയെ വര്‍ണ്ണിച്ചും നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.
വിവാഹവിരുന്ന് സ്വകാര്യമായി നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് സന ഔദ്യോഗികമായി പങ്കുവെക്കുന്നത്.






