
പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന് പലാഷ് മുഛലും. സ്മൃതിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പലാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിനൊപ്പം അഞ്ച് എന്നെഴുതി ഹാര്‍ട്ട് ഇമോജിയും ഉണ്ട്.
ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന് കൂടിയായ പലാഷ് സ്മൃതിയുമായി പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം നേടിയപ്പോള്‍ അഭിനന്ദിക്കാന്‍ പലാഷുമെത്തിയിരുന്നു.
സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം പലാഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. പലാഷിന്റെ മാതാപിതാക്കളും ഫൈനല്‍ കാണാനെത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് സ്മൃതിയുടെ 27 ാം പിറന്നാള്‍ ആഘോഷിക്കാന്‍ പലാഷ് ബംഗ്ലാദേശിലേക്ക് പറക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിലും സ്മൃതിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പലാഷ് 4 എന്ന് കുറിച്ചിരുന്നു.






