
കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്നുമായി പിടിയിലായത്. 1,100 ഗ്രാം കൊക്കെയ്ൻ മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
ഇയാളിൽ നിന്ന് 200 ഗ്രാം കൊക്കെയ്ൻ ക്യാപ്സ്യൂളുകളും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.






