
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇപ്പോള്‍ മിനിസ്ക്രീനിലൂടെ സജീവമായി നിലനില്ക്കുന്നതാരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകള്‍ക്കിടയിലും യാരതകള് നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹരകാഴ്ചകള്‍ ആസ്വദിക്കാനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്.
ഇത്തവണ താരത്തിന്റെ യാത്ര ഹൈദരാബാദിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ‘ഗോല്‍കൊണ്ട കോട്ട’യിലേക്കാണ്. അവിടെ നിന്നുളള മനോഹരചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല ’എന്നുളള രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്.






