
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പൃമായി ആപ്പിൾ. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്പൈവെയർ ആക്രമണം സംബന്ധിച്ചാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ ആപ്പിൾ ഉപകരണങ്ങൾ വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം.
ആപ്പിൾ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് ഉപയോഗിക്കുന്ന പെഗാസസിന് സമാനമായ മെർസിനറി സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണമെന്ന് വ്യക്തമാക്കുന്നു. പതിവ് ആക്രമണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും കൂടുതൽ സങ്കീർണവുമാണ് ഈ ആക്രമണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനി ഇന്ത്യക്ക് പുറമെ 97 രാജ്യങ്ങളിൽ ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഏപ്രിലിൽ ആപ്പിൾ കമ്പനി തങ്ങളുടെ ബ്ലോഗിൽ പറഞ്ഞത് സ്പൈവെയർ ആക്രമണങ്ങൾ കുറച്ച് പേരെ മാത്രം ലക്ഷ്യമിട്ടുള്ളതെന്നായിരുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ഡോളർ ഇതിലൂടെ ഹാക്കർമാർ ഉണ്ടായിരുന്നു. സങ്കീർണമായും കൂർമ്മ ബുദ്ധിയുപയോഗിച്ചും പണികഴിപ്പിച്ച ഈ സ്പൈവെയർ തിരിച്ചറിയാനും ബുദ്ധിമുട്ടാണെന്നും ഇവര് പറയുന്നു.






