കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 100 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും. കടനാട്, നൂറുമല മാക്കല്‍ ജിനു എം.ജോയി (36) യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ( പോക്സോ ) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ജഡ്ജ് റോഷന് തോമസിന്റെ വിധിയില്‍ പറയുന്നു.
പ്രതി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് 24 മുതല്‍ 2021 ജനുവരി വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മേലുകാവ് സ്റ്റഷന് എസ്.എച്ച്. ഒ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ ഡിവൈ.എസ്.പി ആയിരുന്ന ഷാജു ജോസാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.






