
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ ഏറെ തിളങ്ങിയത് നിത അംബാനിയാണ്. പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയാണ് നിത ഫാഷൻ പ്രേമികളെ അമ്പരപ്പിച്ചത്. സാരിയിലുള്ള നിത അംബാനിയുടെ പുതിയ ചിത്രങ്ങൾ ആരുടെയും മനം കവരുന്നതാണ്.
സാരിയോട് നിത അംബാനിക്ക് ഏറെ ഇഷ്ടമാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ കളക്ഷനിൽനിന്നുള്ള ബനാറസി സാരിയിലുള്ള നിതയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുള്ളത്.
ഇന്ത്യയിലെ കലാകാരന്മാരുടെ കലാവിരുതിൽ നെയ്തെടുത്ത രംഗത് ബനാറസി സാരിയാണ് നിത അംബാനി ധരിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും നെയ്ത്തുകാർ ചേർന്ന് ഏകദേശം ആറുമാസമെടുത്താണ് ഈ സാരി നെയ്തെടുത്തത്.
ഗോൾഡൻ എംബ്രോയിഡറി വർക്കുള്ള മാച്ചിങ് മസ്റ്റാർഡ് ഗ്രീൻ ബ്ലൗസാണ് നിത സാരിക്കൊപ്പം ധരിച്ചത്. ഗോൾഡൻ എംബ്രോയിഡറി വർക്കുള്ള മാച്ചിങ് മസ്റ്റാർഡ് ഗ്രീൻ ബ്ലൗസാണ് നിത സാരിക്കൊപ്പം ധരിച്ചത്.






