
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ കൂടി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ആളുകളില്‍ കൗതുമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ നല്ല പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിച്ച് നെറ്റീസണ്‍സിനിടയില്‍ വൈറലാവുകയാണ് ഒരു വയോധികനായ ഓട്ടോ ഡ്രൈവര്‍. യാത്രയ്ക്കിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഡ്രൈവറെ കണ്ട് കൗതുകം തോന്നി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അദ്ദേഹത്തിന്റെ വിഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഇംഗ്ലീഷ് സംസാരിക്കുക മാത്രമല്ല, ഭാഷ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് അദ്ദേഹം. ഇംഗ്ലീഷ് അറിയാമെങ്കില്‍ ലോകത്തിന്റെ ഏത് മൂലയിലും പോകാമെന്നും ആരും പുറത്താക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വിഡിയോയ്ക്ക് അവസാനം വിദ്യാഥിയെ കുറിച്ച് തിരക്കുന്നതിനിടെ താമസം എവിടെയെന്ന് ചോദിക്കുന്നുണ്ട്. വിദ്യാര്‍ഥിക്ക് താന്‍ പറഞ്ഞത് മനസിലായില്ലെന്ന് മനസിലായതോടെ 'എസ് ടി എ വൈ-സ്റ്റേ' എവിടെ ആണെന്ന് വീണ്ടും ചോദിക്കുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. 16 വര്‍ഷം ഇംഗ്ലീഷ് പഠിച്ച തന്നെക്കാള്‍ നന്നായി അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാള്‍ ചെയ്ത കമന്റ്. കമന്റില്‍ ഇത് തങ്ങളുടെ അയല്‍വാസിയാണെന്നും യാദവ് അങ്കിള്‍ എന്നാണ് തങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നതെന്നും ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.






