
ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് രണ്ടു ഗഡു തുക കൂടി അനുവദിച്ചത്.
ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 421 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടി കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.






