
അനകപ്പള്ളി; ആന്ധ്ര പ്രദേശില്‍ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ച് കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധവുമായി മൃഗ സംര്കഷണ സംഘടനകള്‍. നര്ത്തകന് പരസ്യമായി കോഴിയെ കടിച്ച് കൊന്നത് അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.കോഴിയെ കടിച്ച് കൊല്ലുന്ന ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഘമായുള്ള നര്‍ത്തകരുടെ നടുവില്‍ നിന്ന ആളുടെയായിരുന്നു വിചിത്ര നടപടി. ഇതിന് പിന്നാലെ ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും നൃത്തമുണ്ടായിരുന്നു. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.






