
കാമറകള്‍ പലപ്പോഴും ജീവിതത്തിലെ വില്ലനാകാറുണ്ട്. കാരണം പരിസരം മറന്ന് നാം ചെയ്യുന്ന വീഡിയോ ചിത്രീകരണങ്ങളും ഫോട്ടോഷൂട്ടുകളും ഒരുപക്ഷേ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും ഭയാനകം സൃഷ്ടിക്കുന്ന ഒന്നായിരുന്ന കിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ. ഒരു റെയില്‍വേ ബ്രിഡ്ജിന് മുകളില്‍ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ ദമ്പതികള്‍ അപകടത്തില്‍പെടുന്ന കാഴ്ചയാണിത്.
രാഹുല്‍ മേവാഡ(22), ഭാര്യ ജാന്‍വി (20) എന്നവിവരാണ് അപകടത്തിലായത്. രാജസ്ഥാനിലെ പാലിയിലെ ഹെറിറ്റേജ് ബ്രിഡ്ജില്‍ നിന്നും ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടുകയായിരുന്നു ഇരുവരും. ട്രാക്കില്‍ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികള്‍. പെട്ടന്ന് ട്രെയിന്‍ വരുന്നത് കണ്ടതോടെ താഴേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. ബാദി നഗറിലെ കലല് കി പിപാലിയന്‍ നിവാസികളാണ് രാഹുല്‍ മേവാഡയും ജാന്‍വിയും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബൈക്കിലാണ് ഇവര്‍ യാത്ര നടത്തിയത്. യാത്രയില്‍ പൈതുകപ്പട്ടിയില് പാലത്തില്‍ വച്ച് കുറച്ച് ഫോട്ടോയെടുക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്നാണ് അതുവഴി ഒരു ട്രെയിന്‍ വന്നത്. ഇതോടെ പരിഭ്രാന്തരായി ഇരുവരും താഴേക്ക് ചാടുകയായിരുന്നു.
ഇരുവര്‍ക്കും സാരമായിത്തന്നെ പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ രാഹുലിന് പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റിയത്രേ. ജാന്‍വി കാലിന്റെ ഒടവിനെ തുടര്‍ന്ന് ബംഗാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനകം സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മമീഡിയയില് വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ ഇരവരും ട്രാക്കില്‍ നില്ക്കുന്നതും ട്രെയിന്‍ വരുമ്പോള്‍ കൈകള്‍ കോര്ത്തുപടിച്ച് പാലത്തിന് മുകളില്‍ നിന്ന് ചാടുന്നതുമാണ് കാണുന്നത്. ഇവര്‍ക്കൊപ്പം രാഹുലിന്റെ സഹോദരിയും ഭാര്യസഹോദരിയും ഉണ്ടായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഓടിയതിനാല്‍ ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതേസമയം അജ്മീര്‍ റെയില്‍വേ ഡിവിഷനിലെ ദസീനിയര് കൊമേഴ്സ്യല്‍ ഡിവിഷണല്‍ മാനേജര്‍ സുനില്‍ കുമാര്‍ മഹല സംഭവത്തെക്കുറിച്ച് പറഞ്ഞത്, ട്രെയിനിന്റെ ലോക്കോ പൈലറ്റ് ദമ്പതികളെ പാലത്തില്‍ കണ്ടപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പാലത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ഇരുവരുടെയും ഭയം കാരണമായിരിക്കാം ഇവര്‍ ചാടിയത് എന്നാണ്.
राजस्थान के पाली जिले में एक बड़ा हादसा हुआ। राहुल मेवड़ा अपनी पत्नी जाह्नवी संग हेरिटेज पुल पर फोटो शूट करा रहे थे। तभी ट्रेन आ गई। ट्रेन से बचने को दोनों 90 फीट गहरी खाई में कूद गए। दोनों का इलाज जारी है।
🚨Disturbing Visual🚨 pic.twitter.com/WwDSTd5jrW— Sachin Gupta (@SachinGuptaUP) July 14, 2024






