
നയൻതാര- വിഘ്നേഷ് ദമ്പതികളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകമാണ്. ഇരുവരുടെയും വിവാഹവും, പിന്നീട് അമ്മയായതും അങ്ങനെ എല്ലാ കാര്യങ്ങളും വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ മക്കൾ വന്നതിനു ശേഷമാണ് നയൻതാര സോഷ്യൽ മീഡിയയിലേക്ക് പ്രവേശിക്കുന്നത്. ഇരുവരും അപ്ലോഡ് ചെയ്യുന്ന എല്ലാ പോസ്റ്റും വൈറലാവാറുണ്ട്. അത്തരത്തിൽ ഇരുവരും ആനന്ദ് അംബാനിയുടെ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍താര എത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്റെ വേഷം. നിരവധി കമന്റുകളാണ് ഇതിനോടകം പോസ്റ്റിനു താഴെ വന്നത്. ചിലർ പറയുന്നത് മുല്ലപ്പൂക്കൾ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ ഭംഗി ഉണ്ടായെനെ എന്ന്. ചിലർ വിന്റേജ് ലുക്ക് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും മികച്ച പ്രതികരണങ്ങളാണ് കമന്റ് ചെയ്തത്.
സിനിമാലോകത്തുള്ളവര്‍ മാത്രമായിരുന്നില്ല ആഡംബര വിവാഹത്തില്‍ പങ്കുചേര്‍ന്നത്. മഹേന്ദര്‍ സിംഗ് ധോണി കുടുംബസമേതമായാണ് ചടങ്ങിനെത്തിയത്. ധോണിക്കും സാക്ഷിക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ സാധിച്ചതിൽ വിക്കിയും നയൻസും ഏറെ സന്തോഷത്തിലാണ്.
ആ സന്തോഷം പുതിയ പോസ്റ്റിലൂടെ ഇരുവരും പങ്കു വെച്ചിട്ടുണ്ട്. "എന്റെ വീട്ടിലെ വലിയ ഫ്രെയിമാണ് ഈ ചിത്രം. സ്വീറ്റസ്റ്റ് സാക്ഷി മാം, ഔവർ അഴകൻ എം. എസ് ധോണി വിത്ത് മൈ അഴകി നയൻതാര" എന്നാണ് വിഘ്നേഷ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
‘ദി മോസ്റ്റ് സ്വീറ്റസ്റ്റ് സര് ആന്‍ഡ് മാം ’എന്നാണ് നയന്‍താര ധോണിയേയും സാക്ഷിയേയും വിശേഷിപ്പിച്ചിരിക്കുന്നത്. ‘നിങ്ങളാണ് സ്നേഹം ’എന്നും താരം ക്യാപ്ഷനില്‍ ചേര്‍ത്തിട്ടുണ്ട്.
എന്തൊരു മനോഹരമായ ഫ്രെയിം , ഇതാണ് യഥാര്‍ത്ഥ താരചിത്രം എന്നെല്ലാമാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.






