
മലപ്പുറം; മലപ്പുറം എടവണ്ണയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് കാര്‍ അപകടത്തില്‍പെട്ടു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് സംഭവം. അപകടം നടന്ന്ത് ഉച്ചയ്ക്ക് 2 മണിയോടെയാണ്.
റോഡിലൂടെ വളവ് തിരിഞ്ഞുവരുന്നതിനിടെ പെട്ടെന്ന് നായ കുറുകെ കടക്കുകയായിരുന്നു. ഇതോടെ ബ്രേക്ക് ചവിട്ടിയെങ്കിലും കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു. രണ്ടു തവണയാണ് കാര്‍ തലകീഴായി മറിഞ്ഞത്. എടവണ്ണ സ്വദേശികളായ 2 പേരാണ് കാറില്‍ ഉണ്ടായിരുന്നത്.






