തൃശൂര്‍ ; കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതായി ജില്ലാ ദുരന്ത് പ്രതിരോധ വിഭാഗം അറിയിച്ചു. നിലവില്‍ ഡാമിവെ ജലനിരപ്പ് 423.50 മീറ്ററാണ്. എന്നാല്‍ പരമാവധി സംഭരണശേഷിയാവട്ടെ 424 മീറ്ററാണ്. അധികം ജലം ഒഴുകിയെത്തുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പുയരാനായി സാധ്യത കണക്കിലെടുത്ത് പുഴയുടെ ഇരു കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്.
കൂടാതെ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുഴയിലെറങ്ങാനും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയട്ടുണ്ട്. മത്സ്യ ബന്ധനത്തിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുഴയിലെറങ്ങാനും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയട്ടുണ്ട്. മത്സ്യ ബന്ധനത്തിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments