
എടത്വാ: ആഞ്ഞിലി മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായരും ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി. നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു






