
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളും തമിഴ് നടിയുമാണ് വനിത വിജയകുമാര്‍. നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് വനിത. സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളും സ്വന്തം വിവാഹജീവിതവുമടക്കം വിവാദപരമായി വനിത നിറഞ്ഞിട്ടുണ്ട്. ദളപതി വിജയ്ക്കൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിത പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ വെള്ളിത്തിരയിൽ അത്ര കണ്ട് തിളങ്ങാൻ താരപുത്രിക്കായില്ല.
അതോടെ നടി വിവാഹിതയായി. സിനിമാ നടന് കൂടിയായ ആകാശിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞതോടെ താരം വീണ്ടും രണ്ടു തവണ കൂടി വിവാഹം ചെയ്തു. ഇത് കൂടാതെ ചില പ്രണയങ്ങളിലും വിവാദങ്ങളിലും അകപ്പെട്ടിരുന്ന വനിത നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.സ്വന്തം യൂട്യൂബ് ചാനലിലൂടെയും ചില വീഡിയോ പങ്കിട്ടും താരം എത്തിയിട്ടുണ്ട്. ഇതിന് പുറമേ വസ്ത്ര വ്യാപാരത്തിലും താരം സജീവമാണ്, അതിനൊപ്പം തന്നെ സിനിമാ മേഖലയില്‍ കൂടുതല്‍ സജീവമാവാനുള്ള ശ്രമത്തിലുമാണ് താരം.
ഇപ്പോഴിതാ വനിത വിജയകുമാറിനോട് അടുത്ത വിവാഹത്തെ കുറിച്ച് ഒരു ആരാധകന് ചോദിക്കുന്നതും അതിന് താരപുത്രി പറയുന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ‘‘അടുത്ത വിവാഹം എപ്പോഴാണ് ?’’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ മറുപടി.
‘‘പ്രതീക്ഷിക്കാത്ത ചിലത് പ്രതീക്ഷിക്കാം...’’എന്നായിരുന്നു വനിതയുടെ മറുപടി. ഈ ഉത്തരം വൈറലായതോടെ താരം നാലാമത്തെ വിവാഹത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. താരം ഇനിയാരെയാണ് വിവാഹം കഴിക്കുന്നത്, വരന് ആരാണ്, പ്രണയമാണോ എന്നതടക്കം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്.
ആദ്യ വിവാഹബന്ധത്തില്‍ വനിതയ്ക്ക് രണ്ട് മക്കളാണുള്ളത്. മകന് വിജയഹരി അച്ഛനൊപ്പവും മകള്‍ ജോവിക വനിതയ്ക്കൊപ്പവുമാണ് താമസിക്കുന്നത്. പിന്നീട് ആകാശുമായി വേര്‍പിരിഞ്ഞ നടി ആനന്ദ് എന്ന വ്യവസായിയെ വിവാഹം കഴിച്ചു. അതിൽ ജയനിത എന്നൊരു മകളും ജനിച്ചു. ആ മകൾ പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഇതിനിടയിൽ ബിഗ് ബോസ് സീസൺ 3 ലൂടെ വനിതാ പ്രശസ്തിയിലേക്ക് ഉയർന്നു. ബിഗ് ബോസ് ഷോയിൽ മടുപ്പില്ലാതെ കണ്ടന്റ് നൽകിയ വനിതയ്ക്ക് വട്ടികുച്ചി എന്ന പേരും ലഭിച്ചു. സംവിധായകന് പീറ്റര്‍ പോളുമായി നടി മൂന്നാമതും വിവാഹിതായതോടെ വീണ്ടും വിവാദത്തിലായി. പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇരുവരും പിരിഞ്ഞു. അദ്ദേഹവുമായുള്ള വഴക്കുകളായിരുന്നു ഇതിന് കാരണം.
ഇപ്പോള്‍ മകളെ ഗ്ലാമര്‍ ലോകത്ത് പ്രശസ്തിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ വനിത മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്.






