
ഇടുക്കി; മൂന്നാര്‍ റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്കൂള്‍ ബസ് പോലീസ് തടഞ്ഞു. അണ് എയ്ഡഡ് സ്കൂളിലെ ബസ്സാണ് തടഞ്ഞത്. അതിന് പിന്നാലെ കിലോമീറ്റര്‍ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചുവിട്ടു.
ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാല്‍ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിര്‍ദ്ദേശം ബസ് ഡ്രൈവര്‍ പാലിച്ചില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം






