
ദുബായ് ; ആദ്യമായി അമേരിക്കയില്‍ വിരുന്നെത്തിയ ടി20 ലോകകപ്പ ഐസിസിക്ക് വരുത്തിവച്ചത് കോടികളുടെ നഷ്ടം. നാളെ കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകുന്നത് ഈ കാര്യമായിരിക്കും.
ഇന്ത്യ ചാമ്പ്യന്മാരായ പോരാട്ടം ഈ വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് അരങ്ങേറിയത്. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന് മത്സരം വരെ അമേരിക്കയിലാണ് നടന്നത്. എന്നാല്‍ അതൊന്നും ഐസിസിക്ക് ?ഗുണകരമായില്ല. അമേരിക്കന്‍ പിച്ചുകളാകട്ടെ അപ്രതീക്ഷിത ബൗണ്‍സും പേസും നിറഞ്ഞ ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറുകയും ചെയ്തു.
പിച്ചുകളുടെ അവസ്ഥ ഐസിസിക്കെതിരെ ആരാധകരെ തിരിച്ചു. ലോകകപ്പ് സംഘാടനത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഐസിസിയില്‍ കൂട്ട രാജിക്കും ഇതു വഴിവച്ചു.



