
ഇന്ത്യന്‍ഇന്ത്യൻ ഓൾറൗണ്ടർ ഹാര്‍ദ്ദിക് പാണ്ഡ്യ കായികപ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. 2020 മെയ് മാസത്തില്‍ കോവിഡ് -19 പാൻഡെമിക് സമയത്താണ് ഹാർദിക്കും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. പിന്നീടവര്‍ 2023 ഫെബ്രുവരിയിൽ വലിയ ആഘോഷമായി ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ നല്ല അടുപ്പത്തില്ലെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ മുതൽ തന്നെ നടാഷ തന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ നിന്ന് അവരുടെ വ്യക്തിഗത ഫോട്ടോകൾ ഇല്ലാതാക്കി, അതുപോലെ തന്റെ പ്രൊഫൈലിൽ നിന്നും ഹാർദിക്കിന്റെ പേരും നടാഷ നീക്കം ചെയ്തിരുന്നു.
ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടാഷയുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഹാര്‍ദിക് പാണ്ഡ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും സഹവർത്തിത്വവും കണക്കിലെടുത്ത് ഞങ്ങൾ എടുക്കേണ്ട കഠിനമായ തീരുമാനമായിരുന്നു ഇത്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്... , ഞങ്ങൾ ഒരു കുടുംബമായി വളർന്നു. ഞങ്ങൾ അഗസ്ത്യ എന്ന കുട്ടിയാല്‍ അനുഗ്രഹീതരാണ്, ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവായി തുടരും, അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സഹ-രക്ഷാകർത്താക്കൾ ആയിരിക്കും...’’ ഹാര്‍ദ്ദിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ പോസ്റ്റ് നടാഷയും പങ്കുവച്ചിട്ടുണ്ട്.






