
അഭിയത്തിനുപുറമേ ബിസിനസ് രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹത്തിനു ചുക്കാൻ പിടിച്ചത് അപർണയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ്. ഇവന്റ് മാനേജ്മെന്റ് കമ്പനിക്കു പുറമേ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തും താരം സാന്നിധ്യമറിയിച്ചിരുന്നു. ഹിപ്സ് വേ. കോം hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ തുടങ്ങിയത്.
സിനിമയുടെ പ്രൊമോഷനായി വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ അടുത്തിടെ അപർണ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയുണ്ടായി.
മൈ ഓഹോ ക്ലോത്തിങ്ങിന്റെ ഓറഞ്ച് നിറത്തിലുള്ള സൽവാർ സ്യൂട്ട് ധരിച്ച ചിത്രങ്ങൾക്കു താഴെ ധാരാളം കമൻ്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.നികിത റാണി രാജൻ ആണ് അപർണയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
തമിഴിൽ 'രായൻ' ആണ് അപർണയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രമാണിത്. മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും സിനിമയിലുണ്ട്. ചിത്രത്തിൽ വൻ മേക്കോവറിലാണ് ധനുഷ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.






