
മാലിന്യം അലക്ഷ്യമായിവലിച്ചെറിയുന്നത് ഒരു പക്ഷെ വന്‍ വിപത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്തകളിലൂടെ മനസ്സിലാക്കിയട്ടുണ്ട്. പക്ഷെ ആകാശത്ത് വച്ച് കണ്ട മാലിന്യമാണ് ഇവിടുത്തെ വില്ലന്‍.
മനീഷ സിംഗാള്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രവും കുറിപ്പും സമൂഹ മാധ്യമത്തില്‍ വൈറലായി. വിമാനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതിന് തൊട്ടുമുന്നിലായി അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കുപ്പികളും കുടിച്ച ശേഷം ഉപേക്ഷിച്ച പേപ്പര്‍ കപ്പുകളും മറ്റ് മാലിന്യങ്ങളും കിടക്കുന്ന ചിത്രം പങ്കുവച്ച് മനീഷ ഇങ്ങനെ എഴുതി, ' നിങ്ങള്‍ എന്തു ചെയ്താലും, ഞങ്ങള്‍ നന്നാവില്ല അല്ല, ഇതൊരു ആഭ്യന്തര വിമാനമല്ല. ഇത് അന്താരാഷ്ട്രാ വിമാനമാണ്. എയര്‍ ഇന്ത്യ ഫ്ലൈറ്റ്. പുതിയതോ പഴയതോ ആയ വിമാനം. എല്ലാവര്ക്കും ഒരേ സ്നേഹം മാത്രം! ഇതാണ് എയര്‍ ഇന്ത്യ. സിംഗപ്പൂരിലേക്കുള്ള ഡ്രീംലൈനര്‍ - ഒരു പേടിസ്വപ്നം! എപ്പോഴാണ് നമ്മള് സിവില്‍ ആകുക. (വിമാനത്തിലെ ഒരാള്‍ പങ്കുവച്ച് ചിത്രം.)'.






