പാര്‍ലമെന്റ് അജന്‍ഡ നിശ്ചയിക്കാനുള്ള ബിസിനസ് അഡൈ്വസറി കമ്മിറ്റി(ബി.എ.സി)ക്കു സ്പീക്കര്‍ ഓം ബിര്‍ള രൂപം നല്കി. സ്പീക്കര്‍ അധ്യക്ഷനായ സമിതിയില്‍ ഭര്‍തൃഹരി മെഹ്താബ്, അനുരാഗ് താക്കുര്‍, സഞ്ജയ് ജയ്സ്വാള്‍, പി.പി. ചൗധരി, നിഷികാന്ത് ദുബെ, ബൈജയന്ത് പാണ്ഡ (ബി.ജെ.പി), കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ് (കോണ്‍ഗ്രസ്), സുദീപ് ബന്ദോപാധ്യായ (ടി.എം.സി), ലാവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ദിലേശ്വര് കാമത്ത് (ജെ.ഡി.യു), ദയാനിധി മാരന് (ഡി.എം.കെ), അരവിന്ദ് സാവന്ത് (ശിവസേന ഉദ്ധവ്), ലാല്‍ജി വെര്‍മ (എസ്.പി) എന്നിവരാണ് അംഗങ്ങള്‍






