ന്യൂഡല്‍ഹി: റബര്‍, കാപ്പി കൃഷികളുടെ പ്രോത്സാഹനവും വികസനവും ലക്ഷ്യമിട്ടുള്ളവ ഉള്‍പ്പെടെ ഒന്‍പത് ബില്ലുകള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 22-ന് ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 12-ന് അവസാനിക്കും. 23-നാണ് ബജറ്റ് അവതരണം.
കോഫി (പ്രോത്സാഹനവും വികസനവും) ബില്‍, റബര്‍ (പ്രോത്സാഹനവും വികസനവും) ബില്‍, 1934-ലെ എയര്‍ക്രാഫ്റ്റ് നിയമത്തിനു പകരം "ഭാരതീയ വായുയാന്‍ വിധേയക്" ബില്‍ 2024, സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിയമത്തിനു പകരം ബോയ്ലേഴ്സ് ബില്‍ എന്നിവയാണു പ്രധാനമായും പാര്‍ലമെന്റിന്റെ മുന്നിലെത്തുന്നത്.
വ്യോമയാനമേഖലയില്‍ വ്യവസായം നടത്താനുള്ള നടപടികള്‍ ലഘൂകരിക്കുകയാണു 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് നിയമം പരിഷ്കരിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുരിതാശ്വാസ (ഭേദഗതി) ബില്ലാണു മറ്റൊന്ന്. ദുരിതാശ്വാസമേഖലയില്‍ വിവിധ സംഘടനകളുടെ പങ്ക് സംബന്ധിച്ചു വ്യക്തത വരുത്താന്‍ ലക്ഷ്യമിട്ടാണിത






