
അറ്റ്ലാന്റ: പിറ്റ്ബുള്ളുകളുടെ ആക്രമണത്തില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. സ്കൂളിലേയ്ക്കു പോകുകയായിരുന്ന കുട്ടികള്‍ക്ക് ഇടയിലേയ്ക്ക് പാഞ്ഞടുത്ത നായ ലോഗന് എന്ന ആറുവയസ്സുകാരനെ കടിച്ചു കീറുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും മാതാവിനും നായയുടെ ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
മൂന്നു കുട്ടികളും വീടുകളില്‍ നിന്നും സ്കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേയ്ക്ക് നടക്കുന്നതിനിടയിലാണ് പിറ്റ്ബുള്ളുകള് അപ്രതീക്ഷിതമായി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ നായയെ ഒാടിച്ചു വിട്ടെങ്കിലും കുട്ടിയുടെ ശരീരം കടിച്ചു കീറിയ നിലയിലായിരുന്നു.
സംഭവത്തില്‍ പിറ്റ്ബുള്ളിന്റെ ഉടമസ്ഥനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. മൂന്നു നായ്ക്കളേയും ആനിമല്‍ കണ്ട്രോള് ഓഫിസേഴ്സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.






