
അലമാര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അദിതി രവി. കുഞ്ചാക്കോ ബോബനൊപ്പമുള്ള കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ്. ഊഴം, ട്വല്‍ത്ത് മാൻ, പത്താംവളവ്, നേര് എന്നീ ചിത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി.
നടി എന്നതിന് പുറമേ മോഡൽ കൂടിയാണ് അദിതി. മോഡലിങ് വഴിയാണ് താരം സിനിമയിൽ എത്തിയത്. സോഷ്യൽ മീഡിയ വഴി നിരവധി ചിത്രങ്ങൾ താരം പങ്കിടാറുണ്ട്. അടുത്തിടെ ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയില്‍ ലോക്കറ്റണിഞ്ഞ് സോഫയില്‍ കിടന്നു പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ അല്പം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
"നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം അത് നേടാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ വരുന്നു.." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഓഫ് വൈറ്റ് എ ലൈൻ റാപ്പ് ഡ്രെസ്സിലാണ് താരം തിളങ്ങുന്നത്. സൈഡ് സ്ലിറ്റ് ഡ്രസ്സ് താ രത്തിന് ഒരു ഹോട്ട് ലുക്കും നൽകുന്നുണ്ട്.
ചിത്രങ്ങൾക്ക് താഴെ സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ കമന്റുകൾ കുറിക്കുന്നുണ്ട്. സഹതാരവും സുഹൃത്തുമായ അനുശ്രീ 'ഹോട്ടീ...' എന്നാണ് തീയുടെ ഇമോജി സഹിതം കുറിച്ചിരിക്കുന്നത്.
ബിഗ് ബെൻ ആണ് അദിതിയുടെ ഏറ്റവും പുതിയ ചിത്രം. ഷാജി കൈലാസ് ചിത്രം ഹണ്ടിലും അദിതി വേഷമിടുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക.






