ലോകത്തില്‍ ഇന്ന് പ്രശസ്തരായ നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരുണ്ട്. ഇവരില്‍ വിദേശത്ത് നിന്നുള്ള അനേകം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതില്‍ പലരും ചെയ്യുന്ന വീഡിയോകള്‍ ഇപ്പോള്‍ വൈറലായി മാറുന്നുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ വന്ന് കണ്ടമാനം ഭക്ഷണം കഴിക്കുന്ന colinduthie എന്ന കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വെറുതെ ഭക്ഷണം കഴിക്കുകയല്ല ഇയാള്‍ ചെയ്യുന്നത്. ഭക്ഷ്യവിഷബാധയുണ്ടാകും വരെ ഭക്ഷണം കഴിക്കുമെന്നും പറഞ്ഞിട്ടാണ് ഇയാള്‍ ഭക്ഷണം കഴിച്ചു തുടങ്ങുന്നത്.
രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ഇയാളുടെ ഈ ഭക്ഷണം കഴിക്കല്‍ പരീക്ഷണം നടക്കുന്നത്. നേരത്തെയും മറ്റ് രാജ്യങ്ങളില്‍ നിന്നും യുവാവ് ഇതേ വീഡിയോ ചെയ്തിട്ടുണ്ടത്രെ. എന്തായാലും, ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. തെരുവിലൂടെ നടക്കുന്നതും ആളുകളോട് സംസാരിക്കുന്നതും അടക്കം അനേകം കാര്യങ്ങള്‍ ഇയാള്‍ ചെയ്യുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. കച്ചോരി അടക്കം വിവിധ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് നല്ലതാണോ എന്നെല്ലാം യുവാവ് ഇത് വില്ക്കുന്നവരോട് ചോദിക്കുന്നുണ്ട്. ആണെന്നാണ് വില്പനക്കാരുടെ മറുപടി. അതിനിടയില്‍ ആളുകളുമായി ഭക്ഷണം ഷെയര്‍ ചെയ്ത് കഴിക്കുന്നതും സംസാരിക്കുന്നതും ഒക്കെ കാണുന്നുണ്ട്.
ദില്ലി തിരക്കേറിയ ഒരു നഗരമാണെന്നും ആ തിരക്കില്‍ നിന്നും രക്ഷ കിട്ടാനായി മനോഹരമായ അമ്പലങ്ങളും പാര്‍ക്കുകളുമുണ്ട് എന്നും യുവാവ് കാപ്ഷനില്‍ പറയുന്നുണ്ട്. ഒപ്പം, താന്‍ ഇന്ത്യയില്‍ എത്തുന്നത് മൂന്നാം തവണയാണ് എന്നും നിങ്ങള്‍ വീഡിയോയില്‍ കാണുന്നത് പോലെ ഓരോ തവണയും താനിവിടെ സുഹൃത്തുക്കളെ ഉണ്ടാക്കുന്നുവെന്നും യുവാവ് പറയുന്നതും കാണാം.

Comments