രസകരമായ ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലൊരു രസികന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത്, ഒരു ബസിന്റെ പുറത്ത് ഫ്രീ സഫാരി നടത്തിക്കൊണ്ടിരിക്കുന്ന കുറച്ച് കാക്കകളെയാണ്. ആകെ നാല് സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
മുംബൈയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവ എങ്ങോട്ടാണ് പോകുന്നത് എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ എക്സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ബെസ്റ്റ് (ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്) ബസിന് മുകളിലാണ് ഈ കാക്കക്കൂട്ടം സഞ്ചരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് എങ്കിലും ഇപ്പോഴും അനവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
'ഒരുപാട് പറന്നത് കാരണം അവ തളര്‍ന്ന് പോയിട്ടുണ്ടാവാം. അതുകൊണ്ട് ഇനി യാത്ര ബസിലാക്കാം എന്ന് കരുതിയിട്ടുണ്ടാവും' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'ഇവിടെ കാക്കകള്‍ പോലും പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്' എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'Crow-ded bus' എന്നാണ് മറ്റൊരു രസികന്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റൊരാളുടെ കമന്റ് 'സൗജന്യമായിട്ടുള്ള റൈഡ് ആസ്വദിക്കുകയാണ് ഈ കാക്കകള്‍' എന്നായിരുന്നു. ഏതായാലും കാക്കകളുടെ ഈ രസികരമായ വീഡിയോ ആളുകളെ രസിപ്പിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Comments