
അമ്മയ്ക്കൊപ്പമുള്ള ഒരു ക്യൂട് ചിത്രം പങ്കുവെച്ച് ഗൗതം കാര്‍ത്തിക് . താരം ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ നേടുന്നത്.
താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന അമ്മയുടെ പുറകില്‍, താടി അമ്മയുടെ തലയില്‍ കുത്തി നില്ക്കുന്ന ഫോട്ടോയാണ് ഗൗതം പങ്കുവച്ചിരിയ്ക്കുന്നത്. 'ഞാന്‍ അമ്മയുടെ തലയില്‍ കയറി ഇരിക്കുകയാണ് എന്ന് എപ്പോഴും അമ്മ പരാതി പറയും' എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ഇങ്ങനെ ഇരുന്നാല്‍ പറയാതിരിക്കുമോ എന്ന് കമന്റില്‍ ചിലര്‍ ചോദിയ്ക്കുന്നു.
'വളരെ സത്യസന്ധമായ കാര്യമാണ്' എന്ന് ഗൗതം കാര്‍ത്തിക്കിന്റെ ഭാര്യയും നടിയുമായ മഞ്ജിമ മോഹന്‍ കമന്റില്‍ പറയുന്നു. ഫോട്ടോയിലെ ക്യൂട്നസ്സിനെ കുറിച്ചാണ് മറ്റ് കമന്റുകള്‍.
തൊണ്ണൂറുകളിലെ തമിഴ് റൊമാന്റിക് നായകന് കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയില്‍ ചില വില്ലന്‍ വേഷങ്ങളിലൂടെയെല്ലാം കാര്‍ത്തിക് സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം കാര്‍ത്തിക്കിന്റെ സിനിമ എന്‍ട്രി. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ ചെയ്തു.






