
വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരം പറഞ്ഞത്. ശ്രീജേഷിന്റെ വിരമിക്കല്‍ 36ആം വയസിലാണ്. 328 മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായം ധരിച്ചു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ നേടികൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചട്ടുണ്ട്.
രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുമുണ്ട്. ഖേല്‍ രത്ന, അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 18 വര്‍ഷത്തിനുശേഷം, പാരീസ് ഒളിമ്പിക്സിനായി ടീം ഒരുങ്ങുമ്പോഴും ഗോള്‍പോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇന്ത്യന്‍ ?ഗോള്‍ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാള്‍ ആയിരുന്നു.


