
ഒടുവില്‍ സായ് പല്ലവി തമിഴ് രംഗപ്രവേശനത്തിന് ഒരുങ്ങി. ദുല്‍ക്കര്‍ സല്‍മാന്റെയും പാര്‍വതിയുടെയും വ്യത്യസ്ത വേഷത്തിലൂടെ ഹിറ്റായ ചാര്‍ലിയുടെ തമിഴ് റിമേക്കിലാണ് പാര്‍വതിയുടെ റോളില്‍ സായ് പല്ലവി അണിഞ്ഞൊരുങ്ങുന്നത്. ദുല്ക്കറായി മാധവനെത്തും.
എഎല്‍ വിജയ് ആണ് ചാര്‍ലി തമിഴില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം മേടിച്ചിട്ടുണ്ടെന്നും, എന്നാല്‍ തമിഴ് പ്രേക്ഷകരുടെ താല്പര്യം മുന്‍ നിര്‍ത്തി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഒരുങ്ങുന്നതെന്നും നിര്‍മാതാവ് ശ്രുതി നല്ലപ്പ അറിയിച്ചു.
മാര്‍ച്ച് ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സംഗീതം ലിയോണ്‍ ജയിംസ് ആണ്. തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. പ്രമേയം നിലനിര്‍ത്തി അവതരണത്തില്‍ വ്യത്യസ്തത സൃഷ്ടിക്കാനാണ് ശ്രമമെന്ന് വിജയ് പറഞ്ഞു. പ്രേമത്തില്‍ ജോര്‍ജിനൊപ്പം മലരായി തിളങ്ങിയ സായ് പല്ലവി മലയാളത്തിന്റെ മനം കവര്‍ന്നാണ് തമിഴില്‍ ചേക്കേറുന്നത്.






