സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സറ്റിയില്‍ നിന്ന് ബിരുദമെടുത്ത് തെലുങ്ക് സൂപ്പര്‍താരവും ആന്ധ്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവന് കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. ബിരുദദാനച്ചടങ്ങില്‍ പവന് കല്യാണും പങ്കെടുത്തു. ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദമാണ് അന്ന നേടിയത്.
ബിരുദ നേട്ടത്തില്‍ അന്നയെ അഭിനന്ദിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു രംഗത്തെത്തി. അന്നയുടെ നേട്ടം ശ്രദ്ധേയമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. കുടുംബത്തിലെ ചുമതലകള്‍ നിറവേറ്റുന്നതിനൊപ്പം അക്കാദമിക് രംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെ സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അന്നയുടെ ബിരുദം ഒരു പ്രചോദനമായിത്തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിംഗപ്പൂരില്‍ നടന്ന ബിരുദദാനച്ചടങ്ങിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2013 ലാണ് അന്നയും പവന് കല്യാണും വിവാഹിതരായത്. പവന് കല്യാണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. പെലേന, മാര്‍ക് എന്നിങ്ങനെ രണ്ടു മക്കളുണ്ടിവര്‍ക്ക്.

Comments