ന്യൂഡല്‍ഹി : കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു. ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും.
വില കുറയുന്നവ
സ്വർണം, വെള്ളി
ക്യാൻസറിനുള്ള 3 മരുന്നുകൾ
മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ
തുകൽ, തുണി
എക്സ്റേ ട്യൂബുകൾ
25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
മത്സ്യമേഖലയിൽ നികുതിയിളവ്. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്പന്നങ്ങള്ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും
വില കൂടുന്നവ
പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി (10%-25%)
സോളർ പാനലുകൾക്കും സെല്ലുകൾക്കും തീരുവ കുറച്ചിട്ടില്ല
പ്ലാസ്റ്റിക്കിന് വില കൂടും

Comments