
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്ര ബജറ്റിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റെന്നും മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റെന്നും മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപോകും.
വിനോദ സഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്ന സംസ്ഥാനമായിട്ടു പോലും ഒരു കേന്ദ്ര ടൂറിസം സഹ മന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയില്‍ പോലും ഒരു പദ്ധതിയും കൊണ്ടുവരാന്‍ കഴിയാത്തത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.







Comments