
വൈദ്യുതാഘാതമേറ്റ് ബ്രസീലിയന്‍ ഗായകന് അയേഴ്സ് സാസാക്കിക്ക്(35) ദാരുണാന്ത്യം. ബ്രസിലീലെ സാലിനോപോളീസ് പാരയിലുള്ള ഹോട്ടലില്‍ പാടാനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ നനഞ്ഞെത്തിയ ആരാധകനെ ആലിംഗനം ചെയ്തപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
വേദിയിലെ കേബിളില്‍ ചവിട്ടി നിന്നതും നനവും ഇരുവര്‍ക്കും ഷോക്കേല്‍ക്കുന്നതിന് കാരണമായി. അയേഴ്സിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷോക്കേറ്റ ആരാധകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തതയില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരാധകന് വേദിയിലേക്കു നനവോടെ കയറി വന്നത് ആസൂത്രിതമാണോയെന്നു സംശയിക്കുന്നു. സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു അയേഴിസിന്റെ വിവാഹം. ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവിലാണ് പ്രിയതമ മരിയാനയുമായി ഗായകന് വിവാഹിതനായത്. അയേഴിസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച എല്ലാവരോടും നന്ദി അറിയിച്ച് മരിയാന സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടു.






