
മോഡലിങ് രംഗത്ത് നിന്നെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ വളരെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് ഐശ്വലക്ഷ്മി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മായാനദി എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണിപ്പോൾ ഐശ്വര്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷണങ്ങളും ഫോട്ടോ ഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം തന്റെ തെലുങ്ക് സിനിമയായ അമ്മുവിന് വെബ് ഒറിജിനൽ ഫിലിം റീജിയണൽ, മികച്ച നടനുള്ള (സ്ത്രീ) അവാർഡ് നേടിയ സന്തോഷം പങ്കിടുകയാണ്.
"ഇന്നലെ രാത്രി അമ്മുവിലെ പ്രധാന വേഷത്തിന് (തെലുങ്ക്) സ്ട്രീമിങ് അക്കാദമി അവാർഡ്സിൽ മികച്ച നടിയായി.
അമ്മു മികച്ച പ്രാദേശിക ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള പുരസ്കാരവും നേടി
അതുപോലെ രവിയായി എത്തിയ നവീൻ ചന്ദ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും കിട്ടി.
ഞാൻ തുടർന്നും ആഗ്രഹിക്കുകയും ലജ്ജയില്ലാതെ ആസ്വദിക്കുകയും ചെയ്യുന്ന സാധൂകരണം സൈമ അവാർഡ്സിൽ നിന്ന് എല്ലായ്പ്പോഴും കൂമ്പാരമായി വരുന്നു, മാത്രമല്ല ഇതിനോടും ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്.
അമ്മു പോലൊരു സിനിമയിൽ വിശ്വസിച്ചതിനും ഉയരാൻ ഞങ്ങളെ സഹായിച്ച ഒരു പ്ലാറ്റ്ഫോം നൽകിയതിനും പ്രൈം വീഡിയോയ്ക്ക് നന്ദി...." എന്ന ക്യാപ്ഷൻ നൽകിയാണ് താരം അവാർഡിനോപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഡീപ്പ് ഗ്രീൻ ഓഫ് ഷോൾഡർ ഗൗണിൽ ആണ് താരം തിളങ്ങുന്നത്.






