
പാലക്കാട് വടക്കഞ്ചേരിയില്‍ സിനിമാസ്റ്റൈലില്‍ വാഹനം തടഞ്ഞ് പോത്തുക്കളെ കവര്‍ന്നു. കോയമ്പത്തൂര്‍ ദേശീയപാതയില്‍ നിന്നും കവര്‍ന്നെടുത്ത പോത്തുക്കളെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു. കാറില്‍ ലോറി ജീവനക്കാരെ കയറ്റിയ ശേഷം റോഡില്‍ ഇറക്കിവിട്ടു.തുടര്‍ന്ന് രണ്ട് പേര് പോലീസ് പിടിയിലായി. ഷമീര്‍, ഷജീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സംഭവം ഇന്നലെ നാലു മണിയോടെയാണ്.
വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി വടക്കഞ്ചേരിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും, ബൈക്കിലുമായി എത്തിയ 10 അംഗ സംഘം ലോറി തടഞ്ഞ് നിര്‍ത്തി അന്‍പതോളം പോത്തുകളുമായി കടന്നുകളയുകയായിരുന്നു. 4 കിലോമീറ്റര്‍ അപ്പുറത്തുള്ള വേങ്ങശ്ശേരിയില്‍ പോത്തുകളെ ഇറക്കി ദേശീയപാതയില്‍ ലോറി ഉപേക്ഷിച്ചു.ലോറിയില്‍ ലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈ വരെയും, ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോട്ടില് ഇറക്കിവിട്ടു.






