
തെന്നിന്ത്യയില്‍ ഏറെ ആരാധരുളള നടിയാണ് ഐശ്വര്യ രാജേഷ്. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയെടുക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ 'ജോമോന്റെ സുവിശേഷം', ' സഖാവ്' , ' പുലിമട' തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഐശ്വര്യ പങ്കുവെച്ച യാത്രാചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ന്യൂയോര്‍ക്കിലേക്കായിരുന്നു ഐശ്വര്യയുടെയും സുഹൃത്തുക്കളുടെയും യാത്ര.
‘ന്യയോര്‍ക്ക് എന്റെ ഹൃദയം നിന്നിലാണ് ’എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബ്രൂക്ലിന്‍ പാലത്തില്‍ നിന്നുളള മനോഹരമായ ചിത്രങ്ങളും ആ കൂട്ടത്തിലുണ്ട്.






