
ന്യൂഡല്‍ഹി; ടെലിഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വന്‍ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍.ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് വരുന്ന വീഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്സ്റ്റാഗള് ചെയ്തതായിയാണ് റിപ്പോര്‍ട്ട്.
ഈ വീഡിയോ ഫയലുകള്‍ വരുന്നത് ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും.
ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിഡിയോ ഫോണില്‍ ഡൗണ്‍ലോഡ് ആവുന്നു. എന്നാല്‍ ഈ വിഡിയോ ഡിവൈസില്‍ പ്ലേ ആവില്ല. പകരം 'ടെലഗ്രാം ആപ്പിന് ഈ വിഡിയോ പ്ലേ ചെയ്യാനാവില്ല. എക്സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ' എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പണ്‍ ബട്ടന് ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. 'ഈവിള്‍ വിഡിയോ' എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്.






