
കൊളംബോ; ദ്രാവിഡ് പടിയിറങ്ങി ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റു. ശ്രീലങ്കയാണ് അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണ വേദി. ഈ മാസം27ന് ആരംഭിക്കുന്ന ടി 20 മത്സരത്തോടെ പരമ്പരകള്‍ക്ക് തുടക്കമാകും. അതേ സമയം ഗംഭീര്‍ ഒരു കാര്യത്തില്‍ ഗംഭീര്‍ ആശയകുഴപ്പത്തിലാണ്. ആരെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെടുക്കും എന്നതില്‍.
ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ടീമില്‍ ഈ സ്ഥാനത്തേക്ക് നില്‍ക്കുന്നത്. ടി20 ലോകകപ്പില്‍ എല്ലാ മത്സരങ്ങളും കളിച്ച താരമാണ് പന്ത്. 15അംഗ ടീമിലുണ്ടായിട്ടും ഒരു മത്സരവും കളിക്കാന്‍ സാധിക്കാത്ത താരമാണ് സഞ്ജു. 171 റണ്‍സാണ് ടി20 ലോകകപ്പില്‍ പന്ത് നേടിയത്.
അന്താരാഷ്ട്ര ട20യില്‍ 2015 അരങ്ങേറിയ താരമാണ് സഞ്ജു. എന്നാല്‍ ഇതുവരെയായി കളിച്ചത് 28 മത്സരങ്ങള്‍. രണ്ട് അര്‍ധ സെഞ്ച്വറികളും 133 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനു. ഈയടുത്ത സിംബാബ്വെക്കെതിരായ അവസാന ടി20യില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചുവെന്നതാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ്.






