
വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടിയ അൽഫോൺസിന്റെ അവസാന സംവിധാന ചിത്രം ഗോൾഡാണ്. പൃഥ്വിരാജ്, നയൻതാരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പക്ഷേ തിയേറ്ററിൽ വിജയിച്ചില്ല.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിലൂടെയും അൽഫോൺസ് പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അൽഫോൺസിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അൽഫോൺസിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇഷ്ടം നേടി കഴിഞ്ഞു. "നിങ്ങൾ അഭിനയത്തിൽ ട്രൈ ചെയ്യൂ ചേട്ടാ, ഒരു ടെറിബിൾ വില്ലൻ ലുക്ക് ഉണ്ട്," എന്നാണ് ഒരാളുടെ കമന്റ്.






