
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 13-ാം നിലയുടെ മുകളില്‍ നിന്നും താഴെ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ദൃശ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ളതാണ്. ഒരു പച്ചപ്പുല്ത്തകിടിയിലേക്കാണ് സ്ത്രീ വീഴുന്നത്. അതുകൊണ്ടാകാം, ജീവനെ അപഹരിക്കുന്ന പരിക്കുകളൊന്നും കൂടാതെ അവള് രക്ഷപ്പെട്ടതും. 22 -കാരിയായ യുവതിയാണ് ദൃശ്യങ്ങളിലുള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Zlatti71 എന്ന യൂസറാണ് വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. റഷ്യയിലെ നോവോസിബിര്‍സ്കില്‍ 22 വയസ്സുള്ള പെണ്‍കുട്ടി 13 -ാം നിലയിലെ ജനലില്‍ നിന്ന് വീണെങ്കിലും രക്ഷപ്പെട്ടു. താഴെ വീണതിന് ശേഷം, പെണ്‍കുട്ടിക്ക് തനിയെ പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കഴിഞ്ഞു. പിന്നീട് ശ്വാസകോശത്തില്‍ പ്രശ്നം കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചതവുകളും ഒടിവുകളുമില്ലാതെയാണ് യുവതി രക്ഷപ്പെട്ടത് എന്നും പറയുന്നു.
യുവതി താഴെ വീഴുന്നതും എഴുന്നേല്ക്കാന് ശ്രമിക്കുന്നതും പിന്നീട് തന്നത്താന്‍ എഴുന്നേറ്റിരിക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് എന്തെങ്കിലും പൊട്ടലോ ചോരയോ ഒന്നും തന്നെ കാണാനില്ല. ആശുപത്രിയിലെ കൂടുതല്‍ പരിശോധനകളില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് പലരും യുവതിയുടെ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചത്.
😲 In Novosibirsk, Russia, a 22-year-old girl fell from a 13th floor window and survived.
After a landing, the girl was able to roll over on her own and sit on the lawn.
She was later taken to the hospital with a lung contusion, bruises and no fractures.
- FRWL reports pic.twitter.com/jSxUCRKVFQ— Zlatti71 (@Zlatti_71) July 20, 2024






