
ഇനി മുതൽ ആപ്പിൾ മാപ്പ് വെബിലും. കഴിഞ്ഞ ദിവസം ഇതിന്റെ ബീറ്റ വേർഷനാണ് കമ്പനി അവതരിപ്പിച്ചത്. മാത്രമല്ല, മൊബൈൽ വേർഷനിൽ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ഇനി വെബ് വേർഷനിലും ലഭ്യമാകുമെന്ന ഗുണവുമുണ്ട്. ലോകത്തെവിടെയുള്ളവർക്കും അവരവരുടെ ബ്രൗസറുകൾ വഴി ആപ്പിൾ മാപ്പിന്റെ സേവനം പ്രയോജനപ്പെടുത്താനാകും എന്നതാണ് ഇവയുടെ പ്രത്യേകത.
നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്ന് beta.maps.Apple.com എന്ന യൂആർഎൽ സന്ദർശിച്ചാൽ ആപ്പിൾ മാപ്പിലെത്താനാകും. വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വഴി കാണിക്കുന്നതിനും, ചിത്രങ്ങൾ , റേറ്റിങ്, റിവ്യൂ തുടങ്ങിയവ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനും ആപ്പിളിന്റെ മാപ്പ് വെബ് വേർഷനിൽ സൗകര്യമുണ്ട്. ഭക്ഷണം ഓർഡർ ചെയ്യാനാകും. മാപ്പ്സ് പ്ലേസ് കാർഡ് ഇതിനായി പ്രയോജനപ്പെടുത്താം.






