
പാട്ടിനെക്കുറിച്ച് പറയുമ്പോള്‍ മലയാളി മനസിലേക്ക് ആദ്യം വരുന്ന പേരുകളിലൊന്നാണ് കെഎസ് ചിത്ര. എംജി രാധാകൃഷ്ണനായിരുന്നു ചിത്രയെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്. ആല്‍ബങ്ങളിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു ചിത്ര. അട്ടഹാസം. സ്നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആദ്യം പാടിയത്.
യേശുദാസിനൊപ്പം കച്ചേരികളിലും ഗാനമേളകളിലുമെല്ലാം ചിത്ര പാടാറുണ്ടായിരുന്നു അന്ന്. മലയാള സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചതോടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ചിത്രയെ തേടിയെത്തുകയായിരുന്നു.
ഇപ്പോഴിതാ 61 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്കെഎസ് ചിത്ര . പ്രിയപ്പെട്ടവരെല്ലാം ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.
സംഗീത സംവിധായകൻ ശരത്തും ആശംസകൾ നേർന്നുകൊണ്ടെത്തി. മലയാളത്തിന്റെ വാനമ്പാടി എന്റെ സ്വന്തം ചിരിക്കുടുക്ക സഹോദരി ചിത്ര ചേച്ചിക്കു ഒരായിരം ജന്മദിനാശംസകൾ- ശരത് കുറിച്ചു.
6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും ചിത്ര മുൻപിലാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര.






