
പാരിസ് : ഒളിംപിക്സ് 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ താരം രമിതാ ജിൻഡാൽ ഫൈനലിൽ കടന്നു . യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി.ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവരാണ് ഫൈനലിന് യോഗ്യത നേടുന്നത്.
ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്കായി ഫൈനൽ കളിക്കുന്ന താരങ്ങൾ രണ്ട് പേരായി. ഇതേ ഇനത്തിൽ മനു ഭേക്കറിന്റെ ഫൈനൽ ഇന്ന് 3.30ന് ആരംഭിക്കും. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു താരം ഇലവേനിൽ വാളരിവന് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല. 630.7 പോയിന്റ് നേടിയ താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.







Comments