
അമേരിക്കയിൽ താരമായി വനിതാ ജ്യോതിഷി. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് തീയതിയടക്കം പ്രവച്ച എമി ട്രിപ്പാണ് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്.
ബൈഡന്റെ പ്രവചനത്തിന് പിന്നാലെ, ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. ഇത് സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ കമല പ്രചാരണം തുടങ്ങിയിട്ടുണ്ട്. ട്രംപിന്റെ ഗ്രഹനില പ്രകാരം വിജയത്തിന്റെ കൊടുമുടി കയറുകയാണെന്ന് എമി പറയുന്നു.
ബൈഡന് പിന്മാറ്റം പ്രഖ്യാപിക്കുന്നത് ജൂലൈ 21 ആയിരിക്കുമെന്നായിരുന്നു ജൂൺ 11ന് എമി പറഞ്ഞിരുന്നത്. അതേ ദിവസം ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.






